ആ​ർ​എ​സ്എ​സ് ഗാ​ന​ത്തി​ന് സ​ല്യൂ​ട്ട് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും; വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക് സം​ഘി​ന്‍റെ യോ​ഗം കൂ​ടി​യ​തി​ന് പി​ന്നാ​ലെ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. സ​ർ​വ​ക​ലാ​ശാ​ല​യെ ആ​ർ​എ​സ്എ​സ് ശാ​ഖ​യാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ലൈ 18നാ​യി​രു​ന്നു ആ​ർ​എ​സ്എ​സി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി ന​ട​ന്ന​ത്.

പ​രി​പാ​ടി​ക്കി​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ർ​എ​സ്‌​എ​സ് ഗാ​ന​ത്തി​ന് സ​ല്യൂ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

എ​ക്സി​ൽ പ​ങ്കു​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്കി​ന്‍റെ വി​മ​ർ​ശ​നം. ക​ല്യാ​ണ ക​ർ​ണാ​ട​ക മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് വേ​ണ്ടി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ്ഥാ​പി​ച്ച​താ​ണ് ക​ർ​ണാ​ട​ക കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല.

ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് പ​ക​രം സ​ർ​വ​ക​ലാ​ശാ​ല ഒ​രു ആ​ർ​എ​സ്എ​സ് ശാ​ഖ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വെ​ച്ച് കൊ​ണ്ട് പ്രി​യ​ങ്കി​ന്‍റെ വി​മ​ർ​ശ​നം.

Related posts

Leave a Comment