കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് കണ്ണിന് പരിക്കേറ്റു; വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല; വെളിപ്പെടുത്തലുമായി സീരിയൽ താരം

കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഹി​ന്ദി ടെ​ലി​വി​ഷ​ൻ താ​രം ജാ​സ്മി​ൻ ഭാ​സി​ന് ക​ണ്ണി​ന് പ​രി​ക്കേ​റ്റു. കോ​ർ​ണി​യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കി​ല്ല​ന്ന് താ​രം പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

‘ഒ​രു പ​രി​പാ​ടി​ക്ക് വേ​ണ്ടി​യാ​ണ് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച​ത്. ലെ​ൻ​സ് വെ​ച്ച​പ്പോ​ൾ ത​ന്ന ക​ണ്ണി​ന് വേ​ദ​ന തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. വേ​ദ​ന അ​വ​ഗ​ണി​ച്ച് പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ത്തു. വേ​ദ​ന അ​വ​ഗ​ണി​ച്ച് പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ത്തു. വേ​ദ​ന കൂ​ടു​ത​ൽ വ​ഷ​ളാ​യി. കാ​ഴ്ച മ​ങ്ങി വ​ന്നു. ഒ​ന്നും കാ​ണാ​ൻ ക​ഴി​യാ​തെ​യാ​യി.

അ​ന്ന് രാ​ത്രി​ത​ന്നെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നെ ക​ണ്ടു. അ​ദ്ദേ​ഹ​മാ​ണ് കോ​ർ​ണി​യ​ക്ക് പ​രി​ക്കേ​റ്റ​ത് ക​ണ്ടെ​ത്തി​യ​ത്. നാ​ല​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സു​ഖം പ്രാ​പി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പ​ക്ഷെ അ​തു​വ​രെ ക​ണ്ണു​ക​ൾ ന​ല്ല​തു​പോ​ലെ സൂ​ക്ഷി​ക്ക​ണം. കാ​ഴ്ച മ​ങ്ങി​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​ത് എ​ളു​പ്പ​മ​ല്ല. വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല’- ജാ​സ്മി​ൻ പ​റ​ഞ്ഞു

 

Related posts

Leave a Comment