തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും കനത്ത മഴ പെയ്തില്ല. കൊട്ടാരക്കരയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്.
അഞ്ച് സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെ പെയ്തത്. വടക്കന്‍ കേരളത്തില്‍ ഒരാഴ്ചയായി തുടര്‍ന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ ശമനമായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ഇതു കണക്കിലെടുത്ത് രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശവും ഇന്നലെയോടെ പിന്‍വലിച്ചു.
അടുത്ത മൂന്നു ദിവസത്തേക്ക് കേരളത്തിലെവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നും അതേസമയം കാലാവര്‍ഷത്തിന്റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.