കാ​ത്തി​രി​ക്കാ​ന്‍ മാ​ത്ര​മേ ത​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ക​ഴി​യൂ​; അ​ർ​ജു​നെ ക​ണ്ടെ​ത്താ​തെ ബ​ന്ധു​ക്ക​ൾ മ​ട​ങ്ങി​ല്ലെ​ന്നു കു​ടും​ബം

കോഴിക്കോട്: അ​ര്‍​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തിര​ച്ചി​ലി​ന് ഇ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​ക​ണ​മെ​ന്ന് സ​ഹോ​ദ​രി അ​ഞ്ജു. ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. വി​ധി​യെ​ന്നു വി​ശ്വ​സി​ക്കു​ന്നു.

കാ​ത്തി​രി​പ്പി​നു ഫ​ല​മ​റി​യ​ണം. അ​ര്‍​ജു​നെ ഏ​ത​വ​സ്ഥ​യി​ല്‍ ല​ഭി​ക്കു​മെ​ന്ന് അ​റി​യി​ല്ല. ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നി​ല്ല. കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ല്ലാ​വ​രും സ​ഹാ​യി​ച്ചു. മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ട്. തി​ര​ച്ചി​ലി​ന് ഇ​നി വീ​ഴ്ച പാ​ടി​ല്ല. അ​ർ​ജു​നെ ക​ണ്ടെ​ത്താ​തെ ഷി​രൂ​രി​ൽ ഉ​ള്ള ബ​ന്ധു​ക്ക​ൾ മ​ട​ങ്ങി വ​രി​ല്ല. കാ​ത്തി​രി​ക്കാ​ന്‍ മാ​ത്ര​മേ ത​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ക​ഴി​യൂ​വെ​ന്നും കു​ടും​ബം പ്ര​തി​ക​രി​ച്ചു.

അ​തേ സ​മ​യം, അ​ര്‍​ജു​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ദൗ​ത്യം സൈ​ന്യ​ത്തെ ഏ​ൽ​പ്പി​ച്ച് രാ​വും പ​ക​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ര​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ലു​ണ്ട്.

Related posts

Leave a Comment