കോൽക്കത്ത: ബംഗ്ലാദേശിലെ സംഘർഷത്തിനിടെ അക്രമിക്കപ്പെട്ടവർക്കു സംരക്ഷണം നൽകാൻ തയാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്.
അഭയാർഥികളോടു ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്കു പൂർണ സഹകരണവും മുഖ്യമന്ത്രി ഉറപ്പ് നൽകി.
മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്കു പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നയം വ്യക്തമാക്കേണ്ടത്. എന്നാൽ ബംഗാളിന്റെ വാതിലുകളിൽ മുട്ടുന്ന നിസഹായരായ ആളുകൾക്കു സംരക്ഷണം നൽകുമെന്നും മമത പറഞ്ഞു.