കോട്ടയം: നഗരമധ്യത്തിലെ റോഡില്‍ കെണിയാരുക്കി കുഴികൾ. കുഴിയില്‍ പട്ടികകഷ്ണവും ചുവന്ന ചാക്കും സ്ഥാപിച്ച് താല്‍ക്കാലിക മുന്നറിയിപ്പ് നല്കി സമീപത്തെ വ്യാപാരികളും.
നഗരമധ്യത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായാണ് യാത്രക്കാര്‍ക്ക് കെണിയായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ കുഴി അറിയാതെ എത്തുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍പ്പെടുന്നത്.