കൈ​വി​ര​ൽ പോ​ലെ ഗ്രൂ​പ്പ് പാ​ര; ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ലും ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് സ്മാ​ര​ക​മൊ​രു​ക്കാ​ന്‍  ക​ഴി​യാ​തെ കോ​ട്ട​യം ഡി​സി​സി; ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലും പു​റ​ത്തും ഏ​വ​ര്‍​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ലും നേ​താ​വി​നു സ്മാ​ര​ക​മൊ​രു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നു ക​ഴി​ഞ്ഞി​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു പു​തി​യ മ​ന്ദി​ര​മു​ണ്ടാ​ക്കാ​നു​ള്ള ആ​ലോ​ച​ന ര​ണ്ടു മാ​സം മു​ന്‍​പ് പ​ര​സ്യ​മാ​യ ഭി​ന്നി​പ്പി​ലാ​ണു പി​രി​ഞ്ഞ​ത്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു ടെ ​പ്ര​തി​മ കോ​ട്ട​യ​ത്തോ പു​തു​പ്പ​ള്ളി​യി​ലോ സ്ഥാ​പി​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നു. എ ​ഗ്രൂ​പ്പി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ട്ട​യ​ത്ത് ഇ​തേ ഗ്രൂ​പ്പി​ല്‍​ത​ന്നെ മൂ​ന്നു ചേ​രി​ക​ളാ​ണു നി​ല​വി​ലു​ള്ള​ത്.

കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​തി​നോ​ടും ചി​ല നേ​താ​ക്ക​ള്‍​ക്കു ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. ജ​ന​കീ​യ നേ​താ​വി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള താ​ത്പ​ര്യം ബ്ലോ​ക്ക്, നി​യോ​ജ​ക​മ​ണ്ഡ​ലം അ​നു​സ്മ​ര​ണ​യോ​ഗ​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു.

ജി​ല്ല​യി​ലെ മു​ന്‍​നി​ര പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ ഓ​ഫീ​സ് ഇ​ട​തു പാ​ര്‍​ട്ടി​ക​ളു​ടെ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളെ​ക്കാ​ള്‍ ചെ​റു​തും പ​രി​മി​തി​ക​ള്‍ നി​റ​ഞ്ഞ​തു​മാ​ണ്. അ​ര​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ ഓ​ഫീ​സ് നി​ല​നി​റു​ത്തി ന​ഗ​ര​ത്തി​ല്‍ ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് ബ​ഹു​നി​ല മ​ന്ദി​രം പ​ണി​യ​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ആ​ലോ​ച​ന​യു​ണ്ട്.

ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നൂ​റു രൂ​പ വീ​തം സം​ഭാ​വ​ന ന​ല്‍​കി​യാ​ല്‍​പോ​ലും ഉ​ചി​ത​മാ​യ കെ​ട്ടി​ടം പ​ണി​യാ​മെ​ന്നാ​ണു പ്ര​മു​ഖ നേ​താ​വ് പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment