നാ​ളു​ക​ളാ​യി നാ​യ​ശ​ല്യം രൂ​ക്ഷം; വി​ദ്യാ​ർ​ഥി​ക​ളെ ക​ടി​ച്ചു​കീ​റി തെ​രു​വു​നാ​യ്ക്ക​ൾ

ശ്രീ​ക​ണ്ഠ​പു​രം: അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ തെ​രു​വു​നാ​യ്‌​ക്ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ക​ടി​ച്ചു​കീ​റി. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി കോ​ട്ടൂ​ർ വ​യ​ലി​ലെ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജ​യി​നാ​ണ് (ഒ​ന്പ​ത്) തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ട്ടൂ​ർ​വ​യ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ക​ഴി​ഞ്ഞ് സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ വി​ദ്യാ​ർ​ഥി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ര​ക്കെ​ട്ടി​നു താ​ഴെ​യും ഇ​രു​കാ​ലു​ക​ളി​ലും തു​ട​ക​ളി​ലും നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യി​ട്ടു​ണ്ട്. ആ​റു നാ​യ​ക​ളാ​ണ് ജ​യി​നി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി.

ഈ ​സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യേ​യും തെ​രു​വു​നാ​യ​ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ളി​ലെ നാ​ലം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രീ​ക​ണ്ഠ​പു​രം സി.​എ​ച്ച്. ന​ഗ​റി​ലെ വ​യ​ൽ​പാ​ത്ത് ഹൗ​സി​ൽ എ.​സി. ന​സീ​റി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ​ത്തു​ൽ ന​സ്‌​വ (ഒ​ന്പ​ത്)​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴി വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് തെ​രു​വ് നാ​യ കു​ട്ടി​യെ ക​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ഫാ​ത്തി​മ​ത്തു​ൽ ന​സ്‌​വ​യെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ടൂ​ർ​വ​യ​ൽ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി. കു​റ​ച്ചു​നാ​ളു​ക​ളാ​യി നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണ്. കോ​ഴി​ക​ളെ​യും മ​റ്റും നാ​യ​ക​ൾ ക​ടി​ച്ചു​കൊ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment