ക​ഴി​വി​ന്‍റെ കാ​ര്യ​ത്തി​ൽ ‘ഗോവിന്ദ’..! ഗോ​വി​ന്ദ​നേ​ക്കാ​ളും ക​ഴി​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്; എ​സ്എ​ൻ​ഡി​പി​യു​ടെ ശൈ​ലി ഗോ​വി​ന്ദ​ന​റി​യി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഇ​പ്പോ​ഴു​ള്ള എം.​വി. ഗോ​വി​ന്ദ​നേ​ക്കാ​ളും ക​ഴി​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

ഗു​രു​നാ​രാ​യ​ണ സേ​വാ നി​കേ​ത​ൻ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗു​രു​നാ​രാ​യ​ണ ധ​ർ​മ​സ​മ​ന്വ​യ ശി​ബി​ര​വും ഗു​രു​പൂ​ർ​ണി​മാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​ണ്ടാ​യി​രു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ഗോ​വി​ന്ദ​ന്‍ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ​യും ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി യോ​ഗം എ​ന്താ​ണെ​ന്നും അ​തി​ന്‍റെ ശൈ​ലി എ​ന്താ​ണെ​ന്നും ഗോ​വി​ന്ദ​ന​റി​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ എ​ൻ​ഡി​എ പി​ടി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫി​ന് വി​ജ​യം ഉ​ണ്ടാ​കു​ന്ന​ത്. ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​പ്പോ​ൾ എം.​വി. ഗോ​വി​ന്ദ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment