ആളുകളെ കൊതിപ്പിക്കാൻ ഒരു കിടിലൻ വിഭവം കൂടി -ഐസ്ക്രീം സാന്ഡ്വിച്ച്! ബ്രഡിനുള്ളില്‍ ഐസ്ക്രീം ചേര്‍ത്ത് മൊരിച്ചെടുക്കുന്ന ന്യൂജൻ വിഭവം ഭക്ഷണപ്രേമികളുടെ മാത്രമല്ല, അല്ലാത്തവരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നു.
ഒരു ഭക്ഷണപ്രിയന്‍ പങ്കുവച്ച വീഡിയോയയില്‍ ഐസ്ക്രീം സാന്ഡ്വിച്ച് തയാറാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. ബ്രെഡിനുള്ളില്‍ ചോക്ലേറ്റ് ഐസ്ക്രീം വച്ചശേഷം മൊരിച്ചെടുക്കുകയാണു ചെയ്യുന്നത്. വിഭവം തയാറാക്കിയശേഷം രുചിയോടെ കഴിക്കുന്നതും കാണാം.
പാര്‍ട്ടികള്‍ക്കും ഔട്ട്ഡോര്‍ പിക്നിക്കുകള്‍ക്കും വിഭവം അടിപൊളിയാണെന്നാണ് വിഭവപണ്ഡിതന്റെ അഭിപ്രായം. ചൂടുള്ള റൊട്ടിയും തണുത്ത ഐസ്ക്രീമും ചേര്‍ന്ന് അദ്വിതീയ അനുഭവം സൃഷ്ടിക്കുന്നുവെന്ന് ചിലര്‍ കമന്റിട്ടു.
ഈ മാസമാദ്യമാണ് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.