തൃ​ശൂ​രി​ലെ തോ​ൽ​വി​ക്ക് കാ​ര​ണം വി​ഴു​പ്പ​ല​ക്ക​ലും കു​തി​കാ​ൽ​വെ​ട്ടും; ക​ണ്ടെ​ത്ത​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ ശു​ദ്ധി​ക​ല​ശം

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്കു കാ​ര​ണ​മാ​യി പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ വി​ഴു​പ്പ​ല​ക്ക​ലും കു​തി​കാ​ൽ​വെ​ട്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ തി​ര​ക്കി​ട്ട ശു​ദ്ധി​ക​ല​ശം.

മു​ൻ​കാ​ല​ത്തേ​ത​ട​ക്കം പാ​ർ​ട്ടി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​തു ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു നേ​താ​ക്ക​ളെ. ഇ​തി​ൽ ഒ​രാ​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ന്നീ​ടു പി​ൻ​വ​ലി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ല്കി​യി​ട്ടു​ണ്ട്.

ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​സ് വ​ള്ളൂ​രി​ന്‍റെ​യും യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​പി. വി​ൻ​സെ​ന്‍റി​ന്‍റെ​യും രാ​ജി ചോ​ദി​ച്ചു​വാ​ങ്ങി​യ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണു തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സി​ലെ ക​ള​പ​റി​ക്ക​ൽ.ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല​യി​ട​ത്തും വി​മ​ത പാ​ന​ലു​ക​ള​ട​ക്കം വി​ഭാ​ഗീ​യ പ്ര​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി.

കോ​ൺ​ഗ്ര​സി​ൽ കാ​ല​ങ്ങ​ളാ​യു​ള്ള പു​ഴു​ക്കു​ത്തു​ക​ളെ വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണു ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി അ​ട​ക്ക​മു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്കു ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണു സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കോ​ൺ​ഗ്ര​സി​ൽ എ​ന്തു​ചെ​യ്താ​ലും ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന ചി​ല നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ധാ​ര​ണ​യ്ക്കു​ള്ള താ​ക്കീ​തു​കൂ​ടി​യാ​ണു പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ത്വ​രി​ത ന​ട​പ​ടി​ക​ൾ. അ​ച്ച​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും ചു​ട്ട​പെ​ട​ക​ൾ തു​ട​രു​മെ​ന്നാ​ണു കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പാ​വ​റ​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാം (സ​ലാം വെ​ന്മ​നാ​ട്‌), ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന എ.​സി. വ​ർ​ഗീ​സ്, ഷി​ജു വി​ള​ക്കാ​ട്ടു​പാ​ടം, അ​മ്പ​ല​പ്പാ​ട്‌ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി, ടി.​ഡി. ഫ്രാ​ൻ​സി​സ് (സ​ത്യ​ൻ), സം​ഘ​ട​ന​യി​ൽ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​സ്മ​യി​ൽ എ​ന്നി​വ​രെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബി​ജു ഇ​സ്മ​യി​ലി​നെതി​രെ​യു​ള്ള സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ന്നീ​ടു പി​ൻ​വ​ലി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പി.​എ. മാ​ധ​വ​ൻ, ഡോ. ​നി​ജി ജ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ​കൂ​ടി അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണു സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത്.

ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ്

Related posts

Leave a Comment