ഏവർക്കും പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിൽ നിറഞ്ഞ് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ സാനിയ ചുരുങ്ങിയ സമയംകൊണ്ടാണ് ഏവർക്കും പ്രിയപ്പെട്ടവളായി മാറിയത്. ഇപ്പോഴിതാ താൻ നീന്തൽ പഠിക്കാൻ പോയ സയമത്തെ കാര്യത്തെ കുറിച്ച് സാനിയ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
കുട്ടിക്കാലത്ത് അച്ഛനും അമ്മയും എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാനായി കൈ കാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതുണ്ടായില്ല. അതോടെ നീന്തൽ പഠനം നിന്നു.
പിന്നീട് വെള്ളത്തിലിറങ്ങാന്‍ തന്നെ പേടിയായിരുന്നു. വെള്ളത്തോടുള്ള ഭയം മാറ്റാന്‍ ഒരു ഫിലിപ്പീന്‍സ് യാത്ര സഹായിച്ചു. ഫിലിപ്പീന്‍സില്‍ വച്ച് സര്‍ഫിംഗ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പടിച്ചു നില്‍ക്കാനും പഠിപ്പിച്ചു.
അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. പല പേടികളെയും ഇങ്ങനൊക്കെയാകും നമ്മള് അതിജീവിക്കുന്നത് എന്ന് സാനിയ ഇയ്യപ്പൻ.