ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​ൽ തീ​പി​ടി​ത്തം; കാ​ണാ​താ​യ സേ​നാം​ഗ​ത്തി​നാ​യി തെ​ര​ച്ചി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് ബ്ര​ഹ്മ​പു​ത്ര​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു സേ​നാം​ഗ​ത്തെ കാ​ണാ​താ​യി.

മും​ബൈ​യി​ലെ നാ​വി​ക ഡോ​ക്ക് യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു ക​പ്പ​ൽ ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞി​രു​ന്നു.

തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ക​പ്പ​ലി​നെ പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

കാ​ണാ​താ​യ ജൂ​ണി​യ​ര്‍ സെ​യി​ല​ര്‍​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത കാ​ര​ണം വെ​ളി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ നാ​വി​ക​സേ​ന ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment