യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്; പ​രി​ച​യ​ക്കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യം

ബം​ഗു​ളൂ​രു: കോ​റ​മം​ഗ​ല​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പേ​യിം​ഗ് ഗ​സ്റ്റ് ആ​യി താ​മ​സി​ക്കു​ന്ന കൃ​തി കു​മാ​രി​യെ​യാ​ണ് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്.

സൗ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​ൻ ഡി​സി​പി സാ​റാ ഫാ​ത്തി​മ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ ന​ട​ത്തു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സാ​റാ ഫാ​ത്തി​മ അ​റി​യി​ച്ചു. പ​രി​ച​യ​ക്കാ​ര​ണോ കു​റ്റം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Related posts

Leave a Comment