വി​ശ്വ​കാ​യി​ക താ​ര​ങ്ങ​ൾ​ക്കി​നി ആ​വേ​ശ​ത്തി​ന്‍റെ നാ​ളു​ക​ൾ; പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ന് ഇ​ന്ന് തി​രി​തെ​ളി​യും;​ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്താ​ൻ ശ​ര​ത് ക​മ​ലും പി.​വി. സി​ന്ധു​വും

പാ​രി​സ്: ഇ​ന്ന് മു​ത​ൽ വി​ശ്വ കാ​യി​ക താ​ര​ങ്ങ​ൾ പാ​രി​സി​ൽ പ​റ​ന്നു​യ​രും. പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് തി​രി തെ​ളി​യും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11 ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും. പി. ​വി. സി​ന്ധു​വും ശ​ര​ത് ക​മാ​ലു​മാ​ണ് ഇ​ന്ത്യ​ൻ പ​താ​കാ​വാ​ഹ​ക​രാ​കു​ന്ന​ത്. 70 പു​രു​ഷ അ​ത്‌​ലീ​റ്റു​ക​ളും 47 വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്ന 117 അം​ഗ സം​ഘ​മാ​ണു ഇ​ന്ത്യ​യ്ക്കാ​യി പാ​രി​സി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്താ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. സെ​ന്‍ ന​ദി​യി​ൽ ബോ​ട്ടി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ കാ​യി​ത താ​ര​ങ്ങ​ള്‍ മാ​ര്‍​ച്ച് പാ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ഐ​ഫ​ൽ ട​വ​റി​നു മു​ന്നി​ൽ, സെ​ൻ ന​ദി​ക്ക​ര​യി​ലു​ള്ള ട്രൊ​ക്കാ​ദി​റോ ഗാ​ർ​ഡ​നി​ൽ മാ​ർ​ച്ച് പാ​സ്റ്റ് അ​വ​സാ​നി​ക്കും.

അ​തേ​സ​മ​യം, ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളോ ദീ​പ​ശി​ഖ തെ​ളി​യി​ക്കു​ന്ന​ത് ആ​രാ​ണെ​ന്നോ ഇ​തു​വ​രെ സം​ഘാ​ട​ക​ർ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ഴും സ​സ്പെ​ൻ​സ് ആ​യി നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment