വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ എക്സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടര്‍മാര്‍ അമ്പരന്നുപോയി!
വയറ്റില്‍ പൂര്‍ണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം.
കര്‍ഷകനായ വയോധികന്റെ വന്‍കുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വയറ്റിലെത്തിയതിനെക്കുറിച്ചുള്ള ഇയാളുടെ വിശദീകരണത്തില്‍ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വയോധികൻ പൂര്‍ണസുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുരയ്ക്ക വയറ്റിലെത്തിയതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.