എ​ന്‍റെ അ​മ്പ​താം സി​നി​മ ഞാ​ന്‍ ത​ന്നെ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് ക​രു​തി: ഇത് നി​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള സ​മ​ര്‍​പ്പ​ണം; ധ​നു​ഷ്

‘മെ​ലി​ഞ്ഞ്, കാ​ണാ​ന്‍ ഒ​രു​ഭം​ഗി​യും ക​ഴി​വും ഇ​ല്ലാ​തി​രു​ന്ന എ​ന്നി​ലെ സൗ​ന്ദ​ര്യ​ത്തെ പ്രേ​ക്ഷ​ക​ര്‍ തി​രി​ച്ച​റി​ഞ്ഞു. പ്രേ​ക്ഷ​ക​ര്‍​ക്ക് എ​ന്തെ​ങ്കി​ലും ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നാ​ല്‍ രാ​യ​ന്‍ സി​നി​മ സ്വ​യം സം​വി​ധാ​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ത്ര​യും സി​നി​മ​ക​ള്‍ ചെ​യ്യു​മെ​ന്ന് ഞാ​ന്‍ സ്വ​പ്ന​ത്തി​ല്‍​പോ​ലും ക​രു​തി​യി​രു​ന്ന​ത​ല്ല.

ആ​ദ്യ​ത്തെ സി​നി​മ അ​ഭി​ന​യി​ച്ച് എ​ങ്ങോ​ട്ടെ​ങ്കി​ലും ഓ​ടി​പ്പോ​കാ​മെ​ന്ന് ക​രു​തി​യാ​ണ് വ​ന്ന​ത്. 2000ല്‍ ​ആ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ ​സി​നി​മ 2002ല്‍ ​റി​ലീ​സ് ആ​യി. 24 വ​ര്‍​ഷ​ങ്ങ​ള്‍, എ​ത്ര​യോ ക​ളി​യാ​ക്ക​ലു​ക​ള്‍ അ​പ​മാ​ന വാ​ക്കു​ക​ള്‍, ദ്രോ​ഹ​ങ്ങ​ള്‍, തെ​റ്റാ​യ അ​ഭ്യൂ​ഹ​ങ്ങ​ള്‍. ഇ​ത് എ​ല്ലാ​ത്തി​നെ​യും മ​റി​ക​ട​ന്ന് ഇ​വി​ടെ ഞാ​ന്‍ നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ന് കാ​ര​ണം നി​ങ്ങ​ളി​ല്‍ നി​ന്നു​യ​രു​ന്ന ശ​ബ്ദ​മാ​ണ്.

ഞാ​ന്‍ സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ മെ​ലി​ഞ്ഞ്, ക​റു​ത്ത, ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത​വ​നാ​യാ​ണ് ഇ​രു​ന്ന​ത്, എ​ന്നാ​ല്‍ ഇ​ത്ര​യും നാ​ളി​ലെ എ​ന്‍റെ സൗ​ന്ദ​ര്യ​ത്തെ നി​ങ്ങ​ള്‍ കാ​ണു​ന്നു.

ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ന്‍ പോ​ലും അ​റി​യാ​തി​രു​ന്ന എ​ന്നെ ഹോ​ളി​വു​ഡ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ച്ച് അ​തി​ല്‍ അ​ഴ​ക് കാ​ണു​ന്നു. രാ​യ​ന്‍ എ​ന്‍റെ 50-ാമ​ത് സി​നി​മ​യാ​ണ് എ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചു.

അ​തു​കൊ​ണ്ട് എ​ന്‍റെ അ​മ്പ​താം സി​നി​മ ഞാ​ന്‍ ത​ന്നെ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് ക​രു​തി. രാ​യ​ന്‍ നി​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള സ​മ​ര്‍​പ്പ​ണ​മാ​ണ്.
-ധ​നു​ഷ്

Related posts

Leave a Comment