തെ​സ്നി​യു​ടെ അ​മ്മ​യു​ടെ പ്രാ​ർ​ഥ​നയുടെ ഫലമാണിതെല്ലാം; ഗിന്നസ് പക്രു

“ഒ​രി​ക്ക​ല്‍ തെ​സ്നി ഖാ​ന്‍റെ ഉ​മ്മ വ​ല്ലാ​തെ ക​ര​യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. കാ​ര​ണം അ​ങ്ങോ​ട്ട് പ്രോ​ഗ്രാ​മി​ന് പ​ത്ത് അം​ബാ​സി​ഡ​ര്‍ കാ​റി​ന്‍റെ അ​ക​മ്പ​ടി​യി​ലാ​ണ് ഞ​ങ്ങ​ള്‍ പോ​യ​ത്.

അ​തേ ഞ​ങ്ങ​ള്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ് രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​ക്ക് കൊ​തു​കു​ക​ടി​യും കൊ​ണ്ട് ഈ​ച്ച​യെ​യും ആ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ഞ​ങ്ങ​ള​ങ്ങ​നെ അ​വി​ടെ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടി​ട്ട് അ​വ​ര്‍​ക്ക് കാ​റി​ല്‍ ക​യ​റി പോ​കാ​ന്‍ മ​ടി.   ഞ​ങ്ങ​ള്‍​ക്ക് ബ​സ് വ​രു​ന്ന​ത് വ​രെ അ​വ​രും കൂ​ട്ടി​ന് കാ​ത്ത് നി​ന്നു. ആ ​സ​മ​യ​ത്ത് ബ​സി​ലേ​ക്ക് ല​ഗേ​ജൊ​ക്കെ ഇ​ടി​ച്ച് ത​ള്ളിക്ക​യ​റ്റി വ​ച്ച് ഞ​ങ്ങ​ള്‍ ക​യ​റു​ന്ന​ത് ക​ണ്ടി​ട്ടാ​ണ് തെ​സ്‌​നി​യു​ടെ ഉ​മ്മ​ച്ചി​ക്കു സ​ങ്ക​ടം വ​ന്ന​ത്.

അ​വ​ര്‍ ക​ര​യു​ന്ന​ത് ഞാ​നി​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു​ണ്ട്. ഈ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് എ​ന്നെ​ങ്കി​ലും ഒ​രു കാ​ര്‍ ഉ​ണ്ടാ​വ​ണേ പ​ട​ച്ചോ​നെ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ഉ​മ്മ ക​ര​യു​ന്ന​ത്. പി​ന്നീ​ട് അ​തൊ​ക്കെ ഫ​ലി​ച്ചു എ​ന്ന് പ​റ​യാം. അ​വ​രു​ടെ പ്രാ​ര്‍​ഥ​ന​യാ​വാം എന്ന് ഗി​ന്ന​സ് പ​ക്രു പറഞ്ഞു.

Related posts

Leave a Comment