ക​രു​മാ​ടി ഗ​വ. ആ​യു​ർ​വേദ ആ​ശു​പ​ത്രി​ക്ക് 5 കോ​ടിയു​ടെ പു​തി​യ കെ​ട്ടി​ടം

അന്പ​ല​പ്പു​ഴ: ക​രു​മാ​ടി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് 5 കോ​ടി രൂ​പ​യു​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മെ​ന്ന് എ​ച്ച് സ​ലാം എം ​എ​ൽഎ. ​ബ​ഹു​നി​ല മ​ന്ദി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ടെ​ൻഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

അ​ഞ്ചു നി​ല​ക​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ഒ​പി ബ്ലോ​ക്ക്, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ, വി​വി​ധ ത​രം സ്പെ​ഷ്യാ​ലി​റ്റി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ എ​ന്നി​വ​യു​ണ്ടാ​കും.

ഒ​ന്നാം നി​ല​യി​ൽ 15 കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്ത്രീ​ക​ളു​ടെ വാ​ർ​ഡ്, പ​ഞ്ച​ക​ർ​മ്മ തെ​റാ​പ്പി മു​റി, വി​ശ്ര​മ​മു​റി, നഴ്സിംഗ്് സ്റ്റേ​ഷ​ൻ എ​ന്നി​വ​യും ര​ണ്ടാം നി​ല​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കു​ള്ള വാ​ർ​ഡും പ്ര​വ​ർ​ത്തി​ക്കും. സ്ത്രീ ​പു​രു​ഷ വാ​ർ​ഡു​ക​ളി​ൽ പേ​യി​ംഗ് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാം നി​ല​യി​ൽ പേ ​വാ​ർ​ഡ്, ഡ്യൂ​ട്ടി മു​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ​യു​മൊ​രു​ക്കും.

Related posts

Leave a Comment