മു​ട്ട, പാ​ല്‍, ഏ​ത്ത​പ്പ​ഴം, തേ​ന്‍ എല്ലാ ദിവസവും രാവിലെ കുഞ്ഞുങ്ങൾക്ക്; കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ൽ ‘കാ​ത​ല്‍ പ്രാ​ത​ൽ’ പ​ദ്ധ​തി മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്

കു​ട്ടി​ക​ൾ​ക്ക് ന​ല്ല ചൊ​ല്ലും ചോ​റും കൊ​ടു​ത്ത് വ​ള​ർ​ത്ത​ണ​മെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ൾ പോ​ഷ​ക​പ്ര​ഥ​മാ​യ ആ​ഹാ​ര​വും ന​ൽ​ക​ണം. അ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി​യു​മാ​യാ​ണ് കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് കു​ടും​ബ​ശ്രീ, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ സം​ഘ​ട​ന​ക​ള്‍, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ള്‍ എ​ന്നി​വ​ർ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​ത്.

മു​ട്ട, പാ​ല്‍, ഏ​ത്ത​പ്പ​ഴം, തേ​ന്‍ എ​ന്നി​വ​യ​ട​ങ്ങി​യ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യാ​ണ് കാ​ത​ല്‍ പ്രാ​ത​ല്‍. കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ൽ ഈ ​പ​ദ്ധ​തി മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു.

ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ൽ കൈ​മാ​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, അ​മ്പി​ളി ശി​വ​ദാ​സ്, പി​ടി​എ അം​ഗം കെ.​ടി. സു​രേ​ഷ്, കെ. ​ബാ​ല​ച​ന്ദ്ര​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ.​ജെ. ആ​ച്ചി​യ​മ്മ, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സൗ​ദാ​ബീ​വി, റെ​ജി കാ​വു​ങ്ക​ൽ, മെ​ഹ​ർ ഫി​റോ​സ്, മ​ധു​സു​ദ​ന​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ര്‍​ഡം​ഗ​വും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ആ​ന്‍റ​ണി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2022ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​വ​ർ​ഷ​വും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

 

Related posts

Leave a Comment