സ്കൂ​ളി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും; വ​യ​നാ​ട്ടി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ലെ 40 കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. സ്കൂ​ളി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും മൂ​ലം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ചോ​റും സാ​മ്പാ​റും മു​ട്ട​യും ആ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. സ്കൂ​ളി​ലെ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ഇ​ന്ന​ലെ ഉ​ച്ച ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment