ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നി​ട​യി​ൽ ക്ലാ​സി​ൽ കി​ട​ന്നു​റ​ങ്ങി അ​ധ്യാ​പി​ക: കാ​റ്റ് വീ​ശി ന​ൽ​കി ഉ​റ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​നം ഉ​യ​രു​ന്നു

ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ടീ​ച്ച​ർ പാ​യ വി​രി​ച്ച് ഉ​റ​ങ്ങു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ടു​ത്തി​രു​ന്നു വീ​ശി കൊ​ടു​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്നത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഢി​ലെ ധ​നി​പൂ​ർ ബ്ലോ​ക്കി​ലെ ഗോ​കു​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ക​ത്തു​ന്ന ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം പ​ക​രാ​ൻ അ​ധ്യാ​പി​ക മ​യ​ങ്ങു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ ഫാ​നി​ലേ​ക്ക് തി​രി​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കു​ട്ടി​ക​ൾ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ടീ​ച്ച​റി​ന് വീ​ശി കൊ​ടു​ക്കു​ന്നു. സം​ഭ​വം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മോ​ശം വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ തു​റ​ന്നു​കാ​ട്ടി​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ ഇ​ൻ്റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ച​തോ​ടെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നും എ​ന്തെ​ങ്കി​ലും പ​ഠി​ക്കാ​നു​മാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ൽ അ​യ​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ, മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. അ​ധ്യാ​പി​ക​യു​ടെ പ്ര​വൃ​ത്തി​യെ ഇ​ൻ്റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളും വി​മ​ർ​ശി​ച്ചു .

സം​ഭ​വം ന​ട​ന്ന സ്‌​കൂ​ൾ സ​ർ​ക്കാ​ർ സ്‌​കൂ​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സ്കൂ​ളി​ന് അ​ക​ത്തു​ള്ള​വ​ർ പ​ക​ർ​ത്തി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി സ​ന്ദീ​പ് സിം​ഗ് താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ന്ത്രി ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് നി​ന്ന് സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് സം​ഭ​വം ഉ​യ​ർ​ത്തു​ന്ന​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment