കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. ലോക ശ്രദ്ധ പിടിച്ച് കുലുക്കിയ സംവിധാനമാണ് എഐ. ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച റാംപ് വോക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
“ഒരു എഐ ഫാഷൻ ഷോയ്ക്കുള്ള മികച്ച സമയം” എന്ന അടിക്കുറിപ്പോടെ എലോൺ മസ്ക് ആണ് ഇതിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. 45 ദശലക്ഷത്തോളം കാഴ്ചക്കാരാണ് ഇത് കണ്ടത്.
കമല ഹാരിസ്, ബറാക് ഒബാമ, പോപ്പ് ഫ്രാൻസിസ്, ഷി ജിൻപിംഗ്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, ടിം കുക്ക്, ബിൽ, ഹിലാരി ക്ലിന്റൺ, ജെഫ് ബെസോസ്, ബെർണി സാൻഡേഴ്സ്, ബിൽ ഗേറ്റ്സ് എന്നിവരാണ് ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടുവച്ചത്.
റാംപിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എഐ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ ഇറക്കിയപ്പോൾ ഇലോൺ മസ്ക് ആകട്ടെ ടെസ്ല പ്രമേയമുള്ള സ്യൂട്ട് ആയിരുന്നു വേഷം. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സ്റ്റൈലൻ ലുക്കിൽ തിളങ്ങി.
കിം ജോംഗ് ഉൻ സ്വർണ്ണ നെക്ലേസോടുകൂടിയ ബാഗി ഹൂഡി ആയാണ് ചുവടുകൾ വച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വസ്ത്രധാരണത്തിൽ ഒട്ടും പിന്നിലാക്കിയില്ല. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.