ജ​മ്മു ക​ഷ്മീ​രി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു; മേജ‍ർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്ക്

ശ്രീ​ന​ഗ‍​ർ: ജ​മ്മു ക​ഷ്മീ​രി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു മേ​ജ​ർ അ​ട​ക്കം അ​ഞ്ച് ഇ​ന്ത്യ​ൻ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​പ്‌​വാ​ര​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​ന്ത്യ​ൻ സൈ​നി​ക​ന് വീ​ര​ച​ര​മം അ​ട​ഞ്ഞ​ത്. ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്.

പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. നി​ര​വ​ധി സൈ​നി​ക​രാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ ജ​മ്മു ക​ഷ്മീ​രി​ലാ​കെ വീ​ര​ച​ര​മം പ്രാ​പി​ച്ച​ത്.

Related posts

Leave a Comment