ത​ട്ടി​പ്പി​ന്‍റെ മി​ന്ന​ൽ തി​ള​ക്കം… മാ​ല​മി​നു​ക്കി ന​ൽ​കാ​മെ​ന്ന പ​റ​ഞ്ഞ് ലാ​യ​നി​യി​ൽ മു​ക്കും; തി​രി​ച്ചു കി​ട്ടു​മ്പോ​ൾ ഗ്രാ​മു​ക​ളു​ടെ ന​ഷ്ടം; യു​വാ​വി​നെ അ​ഴി​ക്കു​ള്ളി​ലാ​ക്കി വീ​ട്ട​മ്മ​യു​ടെ ഇടപെടൽ

മ​ങ്കൊ​മ്പ്: മി​നു​ക്കി​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു വീ​ട്ട​മ്മ​യി​ല്‍നി​ന്നു സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ബിഹാ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ബിഹാ​ര്‍ അ​രാ​രി​യ ജി​ല്ല​യി​ല്‍ ധാ​മ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഠി​യാ​രി ശാ​ഹ് മ​ന്ദി​ര്‍ സ്വ​ദേ​ശി ദി​നേ​ഷ് ഷാ​ഹ് (42) യെ​യാ​ണ് പു​ളി​ങ്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.45ന് മ​ങ്കൊ​മ്പി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ആ​ദ്യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ട്ടു​വി​ള​ക്ക് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വെ​ളു​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു മി​നു​ക്കിന​ല്‍​കാ​മെ​ന്നു​പ​റ​ഞ്ഞു സ്വ​ര്‍​ണ​മാ​ല ആ​വ​ശ്യ​പ്പെ​ടു​ക​യും ലാ​യ​നി​യി​ല്‍ ല​യി​പ്പി​ച്ച് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് മ​ങ്കൊ​മ്പി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​​ട​ന്നി​രു​ന്നു. ഇ​തു മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ടി​രു​ന്ന വീ​ട്ട​മ്മ സം​ശ​യം തോ​ന്നി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പു​ളി​ങ്കു​ന്ന് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment