ഹെൽത്തിയും ഫിറ്റുമായി ഇരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിന്നെ ജെനിറ്റിക്സിനും വലിയൊരു പങ്കുണ്ട്. മലയാളം എനിക്ക് അറിയാം. വളർന്നത് കേരളത്തിലാണ്. കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. പലർക്കും അത് അറിയില്ല. പക്ഷെ ഞാൻ മലയാളിയല്ല. അവിടെയല്ല ജനിച്ചതും. മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ കഴിയില്ല.
മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം തിരികെ ബോംബെയിൽ വന്നു. അതിനുശേഷം ഇതുവരെയും അഭിനയത്തിൽ സജീവമായിരുന്നു. ഹിന്ദി സിനിമ, ടെലിവിഷൻ ആഡ്സിൽ എല്ലാം അഭിനയിച്ചു. പക്ഷെ എന്തുകൊണ്ടോ മലയാളം ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല.
മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി.
മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷകൾ അടുത്ത സമയവും. പിന്നീട് ഉന്നത പഠനത്തിനുപോയി. മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു. -അമൃത പ്രകാശ്