മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ൽ: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു, മ​രി​ച്ച​വ​രി​ല്‍ 2 കു​ട്ടി​ക​ളും; അ​ട്ട​മ​ല​യി​ൽ വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ കു​ട്ടി​ക​ളാ​ണ്. സ്ഥലത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ തു​ട​രു​ന്ന​തിനാൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക്ക​ര​മാ​ക്കു​ക​യാ​ണ്.

മു​ണ്ട​ക്കൈ​യി​ലെ 400ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ പാ​ലം ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​രെ പ​രി​ക്കു​ക​ളോ​ടെ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. 33 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.

മു​ണ്ട​ക്കൈ​യി​ല്‍ മാ​ത്രം നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. അ​ട്ട​മ​ല​യി​ലെ വീ​ടു​ക​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യ​താ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചൂ​ര​ല്‍​മ​ല വെ​ള്ളാ​ര്‍​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ള്‍ ഒ​ലി​ച്ചു​പോ​യി.

അതേസമയം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് നി​ര​വ​ധി ഹോം ​സ്റ്റേ​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​ട്ട​മ​ല ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ​യാ​ണ് ഹോം ​സ്റ്റേ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഉ​ള്‍​പ്പെ​ടെ കാ​ണാ​താ​യ​താ​യി വി​വ​രം ഉ​ണ്ട്. ചൂ​ര​ല്‍​മ​ല​യി​ലെ ഹോം ​സ്റ്റേ​യി​ല്‍ താ​മ​സി​ച്ച ര​ണ്ട് ഡോ​ക്ട​ര്‍​മാ​രെ​യും കാ​ണാ​താ​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മു​ണ്ട​ക്കൈ​യി​ൽ ഉ​രു​ള്‍​പ്പൊ​ട്ടി​യ​ത്

Related posts

Leave a Comment