വ​യ​നാ​ടി​ന്‍റെ ഹൃ​ദ​യ​ങ്ങ​ൾ​ക്ക് ആ​ലം​ബ​മാ​ക​ട്ടെ ഐ​ദി​ന്‍റെ കു​ഞ്ഞ് ക​ര​ങ്ങ​ളും; ഉ​മ്മായ്​ക്ക് ഫോ​ൺ വാ​ങ്ങി​ക്കാ​ൻ കൂ​ട്ടി​വ​ച്ച ചി​ല്ല​റ പൈ​സ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​ ഈ മി​ടു​ക്ക​ൻ

എ​ന്തി​നും ഏ​തി​നും ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന് വ​യ​നാ​ടി​ന്‍റെ ദു​ര​ന്തം താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 184 ആ​യി.

വ​യ​നാ​ടി​ന്‍റെ ജ​ന​ത​യ്ക്കാ​യി നാ​ടെ​ങ്ങും കൈ​കോ​ർ​ക്കു​ന്പോ​ൾ ത​ന്നെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യാ​ണ് കോ​ട്ട​യം​കാ​ര​നാ​യ ഒ​രു കൊ​ച്ചു മി​ടു​ക്ക​ൻ. ത​ന്‍റെ ഉ​മ്മാ​യ്ക്ക് ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി കൂ​ട്ടി​വ​ച്ച ചി​ല്ല​റ പൈ​സ​യു​മാ​യി ഈ​രാ​റ്റു​പേ​ട്ട ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ദി​ൻ.

ത​ന്‍റെ കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ളെ​ല്ലാം ത​ന്നെ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി കു​ഞ്ഞ് ഐ​ദി​ൻ ന​ൽ​കി. വ​യ​നാ​ടി​ന്‍റെ ഹൃ​ദ​യ​ങ്ങ​ൾ​ക്ക് ഐ​ദി​ന്‍റെ കു​ഞ്ഞ് ക​ര​ങ്ങ​ളും ആ​ലം​ബ​മാ​ക​ട്ടെ

Related posts

Leave a Comment