ദ ​സ്റ്റാ​റി നൈ​റ്റ്… മും​ബൈ ന​ഗ​ര​ത്തി​ൽ താ​ര​മാ​യി ഓ​ട്ടോ​റി​ക്ഷ! ഫോ​ട്ടോ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ദി​ന​വും വ​ർ​ധ​ന

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ വ്യ​വ​സാ​യ ത​ല​സ്ഥാ​ന​മാ​യ മും​ബൈ ന​ഗ​ര​ത്തി​ൽ അ​ടു​ത്തി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു ഓ​ട്ടോ​റി​ക്ഷ ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി.

അ​തി​ൽ ചെ​യ്തി​രി​ക്കു​ന്ന പെ​യി​ന്‍റിം​ഗ് ആ​ണ് ക​ക്ഷി​യെ താ​ര​മാ​ക്കി​യ​ത്. ലോ​കം ക​ണ്ട മി​ക​ച്ച ചി​ത്ര​കാ​ര​ന്മാ​രി​ലൊ​രാ​ളാ​യ വി​ൻ​സ​ന്‍റ് വാ​ൻ​ഗോ​ഗി​ന്‍റെ “ദി ​സ്റ്റാ​റി നൈ​റ്റ്’ എ​ന്ന പെ​യി​ന്‍റിം​ഗ് ആ​ണ് വാ​ഹ​ന​ത്തി​ൽ ചെ​യ്തി​രു​ന്ന​ത്.

ക​ലാ​സ്വാ​ദ​ക​ർ​ക്ക് അ​തി​ലെ യാ​ത്ര, ന​ക്ഷ​ത്ര​നി​ബി​ഡ​മാ​യ രാ​ത്രി​യി​ൽ ഇ​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്! ഓ​ട്ടോ​റി​ക്ഷ പോ​കു​ന്ന​തു ക​ണ്ടാ​ൽ “സ​ഞ്ച​രി​ക്കു​ന്ന പെ​യി​ന്‍റിം​ഗ്’ പോ​ലെ തോ​ന്നും! ഓ​ട്ടോ​റി​ക്ഷ കാ​ണാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ ഈ ​വി​ഖ്യാ​ത​ചി​ത്രം ഓ​ട്ടോ​യി​ൽ വ​ര​ച്ച ചി​ത്ര​കാ​ര​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ല്ല. ക​ലാ​സ്വാ​ദ​ന​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ തി​രു​ത്തി​ക്കു​റി​ച്ച വാ​ൻ​ഗോ​ഗ് 1889ലാ​ണ് “ദി ​സ്റ്റാ​റി നൈ​റ്റ്’ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ക​ലാ​സ്വാ​ദ​ക​ർ​ക്ക് എ​ന്നും വി​സ്മ​യ​മാ​യ ചി​ത്ര​മാ​ണ​ത്.

Related posts

Leave a Comment