മ​ഴ​ക്കെ​ടു​തി​യെ നേ​രി​ട​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ക​ള​ക്ട​ർ ജോ​ൺ വി ​സാ​മു​വ​ൽ


കോ​ട്ട​യം: മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ന്‍ കോ​ട്ട​യം സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍. ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കു ക​ള​ക്‌​ട​ർ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഓ​ഗ​സ്റ്റ് നാ​ലു​വ​രെ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ലാ ആ​ര്‍​ഡി​ഒ​യു​മാ​യി ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ന്‍​സു​ക​ളും വെ​ളി​ച്ച​സം​വി​ധാ​ന​ങ്ങ​ളും ജ​ന​റേ​റ്റ​റു​ക​ളു​മ​ട​ക്കം ല​ഭ്യ​മാ​കു​മെ​ന്നും ക്യാ​മ്പു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്നും സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണോ​യെ​ന്നും ഉ​റ​പ്പാ​ക്ക​ണം.

പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ക​ള​ക്‌​ട​ർ നി​ര്‍​ദേശി​ച്ചു.

 

Related posts

Leave a Comment