ബെയ്‌ലി പാലം പൊളിക്കില്ല; സ്ഥി​രം പാ​ലം വ​രു​ന്ന​തു​വ​രെ ബെ​യ്‌​ലി പാ​ലം നാ​ടി​നെന്ന് സൈന്യം

ക​ൽ​പ്പ​റ്റ: ര​ക്ഷാ​പ്ര​വ‍‍​ർ​ത്ത​ന​ത്തി​നാ​യി താ​ത്കാ​ലി​ക​മാ​യി നി‍​ർ​മ്മി​ക്കു​ന്ന ബെ​യ്‌​ലി പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന് അ​റി​യി​ച്ച് സൈ​ന്യം. സ്ഥി​രം പാ​ലം വ​രു​ന്ന​തു​വ​രെ ബെ​യ്‌​ലി പാ​ലം നാ​ടി​നെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ വി​നോ​ദ് മാ​ത്യു പ​റ​ഞ്ഞു.

മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ലം ത​ക​ർ​ന്ന​ത് അ​വി​ടേ​യ്ക്കു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ദു​ഷ്ക​ര​മാ​യി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ര​സേ​ന ക​ഴി​ഞ്ഞ ദി​വ​സം ബെ​യ്‍​ലി പാ​ല​ത്തി​ന്‍റെ നി‍​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റു​ക​ര​യി​ലെ​ത്തി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​വും ഇ​വി​ടെ നി​ർ​മ്മി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ പ​ണി ഇ​ന്ന് ഉ​ച്ച​യോ​ടെ പൂ‍‍​ർ​ത്തി​യാ​കു​മെ​ന്നാ​ണ് സേ​ന മേ​ധാ​വി അ​റി​യി​ച്ച​ത്.

Related posts

Leave a Comment