താ​ലി​ചാ​ർ​ത്തി വി​ശ്വാ​സം നേ​ടി; പ​ല​പ്പോ​ഴാ​യി ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം ന​ഗ്ന​വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

ചാ​രു​മൂ​ട്: ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞുക​ഴി​യു​ന്ന മു​പ്പ​ത്തെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ നൂ​റ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ചാ​മ​വി​ള​യി​ൽ ഷൈ​ജു(41)വി​നെ​യാ​ണ് സിഐ എ​സ്. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​രി​യെ പ്ര​തി 2017ൽ ​ക്ഷേ​ത്ര​ത്തി​ൽവച്ച് താ​ലി​കെ​ട്ടിയ ശേഷം പ​ലത​വ​ണ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചതാ യും ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31ന് ​ലോ​ഡ്ജി​ലെ​ത്തി​ച്ച് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച ശേഷം ന​ഗ്ന വീ​ഡി​യോ​ എ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ പ്ര​തി വി​ളി​ക്കു​മ്പോ​ൾ ഇ​വ​ർ ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ ന​ഗ്ന വീ​ഡി​യോ​ക​ൾ വീ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയിരുന്നു. യുവതിയു​ടെ പ​രാ​തി​യിലാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.   

Related posts

Leave a Comment