വിവാഹത്തിന് 100-125 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. ഞങ്ങളെ നേരിട്ട് അറിയുന്നവരെ മാത്രമായിരുന്ന ഞങ്ങള്‍ ക്ഷണിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളുമാണ് നടത്തിയതെന്ന് തപ്സി പന്നു.
അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടമുണ്ട്. എന്നു കരുതി, ഓ അദ്ദേഹം ഒരു ക്രിക്കറ്ററോ വലിയ ബിസിനസുകാരനോ അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ലാത്തത് എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.
ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍ എന്ന് തപ്സി പന്നു