ക്ലാ​സി​ൽ കൈ​ത്തോ​ക്കു​മാ​യെ​ത്തി; ന​ഴ്സ​റി വി​ദ്യാ​ർ​ഥി മൂ​ന്നാം ക്ലാ​സു​കാ​ര​നെ വെ​ടി​വ​ച്ചു

പാ​റ്റ്ന: കൈ​ത്തോ​ക്കു​മാ​യി സ്കൂ​ളി​ലെ​ത്തി​യ ന​ഴ്സ​റി വി​ദ്യാ​ർ​ഥി മൂ​ന്നാം ക്ലാ​സു​കാ​ര​നെ വെ​ടി​വ​ച്ചു. ബി​ഹാ​റി​ലെ സു​പോ​ൽ ജി​ല്ല​യി​ൽ ലാ​ൽ​പ​ത്തി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണു സം​ഭ​വം. കൈ​യി​ൽ വെ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

സ്കൂ​ൾ ബാ​ഗി​ൽ​നി​ന്ന് തോ​ക്കെ​ടു​ത്താ​ണു വെ​ടി​യു​തി​ർ​ത്ത​തെ​ന്നു സ​ഹ​പാ​ഠി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. അ​ഞ്ചു വ​യ​സു​കാ​ര​നാ​യ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക്കു കൈ​ത്തോ​ക്ക് എ​വി​ടെ​നി​ന്നു ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ല​യി​ലെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment