രുചിച്ച് നോക്കുംമുന്‍പ്..! പെരുമ്പാമ്പിനെ പിടികൂടി കറി വയ്ക്കുന്നതിനിടെ അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി; ഇറച്ചി ആഞ്ച് കിലോയോളം വരുമെന്ന് പോലീസ്

fb-meet

പിറവം: രാമമംഗലത്തിനടുത്ത് വെട്ടിത്തറയില്‍ പെരുമ്പാമ്പിനെ പിടിച്ചു കറിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേര്‍ പോലീസ് പിടിയിലായി. വെട്ടിത്തറ നീലനാല്‍ ബാബു(40), രാമമംഗലം കുന്നത്ത് ജോര്‍ജ്(45), കിഴുമുറി മുല്ലോന്തില്‍ സിജു(35), രാമമംഗലം തൃക്കാമ്പുറത്ത് രതീഷ്കുമാര്‍(31), രാമമംഗലം ബീവറേജിന്റെ മദ്യവില്പന ശാലയിലെ ജീവനക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് എമ്മെന്‍ വീട്ടില്‍ ഗണേഷ്(32) എന്നിവരെയാണ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തേത്തുടര്‍ന്നു പുത്തന്‍കുരിശ് സിഐ എ.എന്‍. യേശുദാസ്, രാമമംഗലം എസ്‌ഐ ശിവകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.ടി. കുര്യാക്കോസ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി എട്ടോടെ ബാബുവിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ കറിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

രതീഷ് കുമാര്‍ രാമമംഗലം ക്ഷേത്രത്തിന് സമീപം പുഴയുടെ തീരത്തുനിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിന്റെ തൊലി പൊളിച്ച ശേഷം കഷ്ണങ്ങളാക്കി മുറിച്ച് മുളകും, മസാലയുമൊക്കെ പുരട്ടിവെച്ചിരിക്കുന്ന സമയത്താണ് പോലീസ് പിടിയിലായത്. കഷ്ണങ്ങാക്കിയ ഇറച്ചി തൂക്കിനോക്കിയപ്പോള്‍ ആഞ്ച് കിലോയോളമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഫോറസ്റ്റ് അധികൃതര്‍ക്ക് ഇന്നലെ രാത്രിതന്നെ കൈമാറി.

Related posts