ആ​രു നീ​ക്കംചെ​യ്യും പൊ​ൻ​കു​ന്നം ടൗ​ണി​ലെ മാ​ലി​ന്യം?

പൊ​ൻ​കു​ന്നം: ടൗ​ണി​ൽ ചി​റ​ക്ക​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​റ​ഞ്ഞ ടാ​ർ വീ​പ്പ അ​നാ​ഥ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. വേ​ന​ലാ​യാ​ൽ ടാ​ർ ഉ​രു​കി യാ​ത്ര​ക്കാ​ർ ന​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തും റോ​ഡി​ലും പ​ര​ന്നൊ​ഴു​കി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

ഇ​തി​നു സ​മീ​പം ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പ്ലാ​സ്റ്റി​ക്ക് ചാ​ക്കി​ലും മ​റ്റു കൂ​ടു​ക​ളി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു.

ഷോ​പ്പിം​ഗ് കോം​പ്ള​ക്സി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്ത് ഒ​രു വ​ർ​ഷ​മാ​യി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​മു​ണ്ട്. ഇ​തൊ​ന്നും ആ​രും ക​ണ്ടി​ല്ല എ​ന്നു ന​ടി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന​കം വൃ​ത്തി​യാ​ക്കു​ന്നു​ണ്ട​ങ്കി​ലും പു​റ​ത്തു​ള്ള​തൊ​ന്നും ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്.

മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും എ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​ലി​ന്യ​മൊ​ക്കെ ആ​രു നീ​ക്കം ചെ​യ്യു​മെ​ന്ന​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment