മെഡലെന്ന ലക്ഷ്യത്തിലേക്ക് ല​​ക്ഷ്യ സെ​​ൻ; പി.വി. സിന്ധു പു​​റ​​ത്ത്

പാ​​രീ​​സ്: ബാ​​ഡ്മി​​ന്‍റ​ണി​​ലൂ​​ടെ മെ​​ഡ​​ൽ ല​​ക്ഷ്യ​​മി​​ട്ട ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സ​​വും നി​​രാ​​ശ​​യും. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ പു​​രു​​ഷ സിം​​ഗി​​ൾ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യെ കീ​​ഴ​​ട​​ക്കി ല​​ക്ഷ്യ സെ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

സെ​​മി​​യി​​ൽ എ​​ത്തി​​യാ​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ ഉ​​റ​​പ്പി​​ക്കാം. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ന്നി​​ന് ഒ​​രു ജ​​യം അ​​ക​​ലെ മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ണ്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​ണ് ല​​ക്ഷ്യ ത​​ക​​ർ​​ത്ത​​ത്.

21-12, 21-6 എ​​ന്ന സ്കോ​​റി​​ൽ ല​​ക്ഷ്യ​​ക്കു മു​​ന്നി​​ൽ പ്ര​​ണോ​​യ് അ​​ടി​​യ​​റ​​വു​​പറഞ്ഞു. ഇ​​ന്നു ന​​ട​​ക്കു​​ന്ന ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ചൈ​​നീ​​സ് താ​​യ്‌​പേ​​യി​​യു​​ടെ ചൗ ​​ടീ​​ൻ ചെ​​ന്നാ​​ണ് ല​​ക്ഷ്യ​​യു​​ടെ എ​​തി​​രാ​​ളി. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു വൈ​​കു​​ന്നേ​​രം 6.30നാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം.

അ​​തേ​​സ​​മ​​യം, സെ​​മി​​യി​​ലെ​​ത്തി മെ​​ഡ​​ൽ ഉ​​റ​​പ്പി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഡ​​ബി​​ൾ​​സ് സ​​ഖ്യ​​മാ​​യ സാ​​ത്വി​​ക്സാ​​യ്‌​രാ​​ജ് – ചി​​രാ​​ഗ് ഷെ​​ട്ടി പു​​റ​​ത്താ​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​യി. ആ​​ദ്യ ഗെ​​യിം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സാ​​ത്വി​​ക്-​​ചി​​രാ​​ഗ് സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യ​​ത്. മ​​ലേ​​ഷ്യ​​യു​​ടെ ആ​​രോ​​ണ്‍ ചി​​യ – സോ​​ഹ് വൂ​​യി യി​​ക് കൂ​​ട്ടു​​കെ​​ട്ട് പി​​ന്നി​​ൽ​​നി​​ന്നെ​​ത്തി സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റി മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. സ്കോ​​ർ: 21-13, 14-21, 16-21.

വ​നി​ത​ക​ളു​ടെ സിം​ഗി​ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ സി​ന്ധു പു​റ​ത്താ​യി. ചൈ​ന​യു​ടെ ഹെ ​ബി​ങ്ജി​യാ​വോ​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു​വി​ന്‍റെ തോ​ൽ​വി. 21-19, 21-14നാ​ണ് ഇ​ന്ത്യ​ൻ താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​രു ദി​വ​സം ത​ന്നെ ബാ​ഡ്മി​ന്‍റ​ണി​ലെ ര​ണ്ടു മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

Related posts

Leave a Comment