വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. വയനാട്ടിലെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ബൈഡന് പറഞ്ഞു.
ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. 240 ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.