മുതലയ്ക്ക് അരികിൽനിന്നു ഫോട്ടോ എടുക്കാൻ മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം.
കുടുംബസമേതം സൈക്കിള്‍ യാത്ര ചെയ്യുന്നതിനിടെയാണു റോഡരികില്‍ മുതലയെ കണ്ടത്. അതോടെ സൈക്കിൾ നിർത്തി മാതാപിതാക്കൾ തങ്ങളുടെ രണ്ടു പെൺമക്കളെ ഫോട്ടോ എടുക്കുന്നതിനായി മുതലയ്ക്കരികിൽ നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു.
കുട്ടികൾ പരിഭ്രാന്തരായി മുതലയ്ക്കരികിലേക്ക് നീങ്ങി നിൽക്കാൻ മടിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. എന്നാൽ, അത് അവഗണിച്ച് മക്കളെ മുതലയ്ക്കരികിൽ നിർത്തി ഫോട്ടോ എടുക്കുന്നു.
വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസകേന്ദ്രമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം.
യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ അലക്ഷ്യമായി കുട്ടികളെ അപകടകരമായ രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിച്ചതിനെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിച്ചു.