ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ത​യാ​റാ​കു​ക എ​ന്ന​താ​ണ് അ​ർ​ഥം; റെ​ഡ് അ​ല​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല; മൃ​ത്യു​ഞ്ജ​യ് മൊ​ഹ​പ​ത്ര

ന്യൂ​ഡ​ല്‍​ഹി: ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ല​ഭി​ക്കു​മ്പോ​ള്‍​ത​ന്നെ മു​ന്നൊ​രു​ക്കം ന​ട​ത്ത​ണ​മെ​ന്നും റെ​ഡ് അ​ല​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മേ​ധാ​വി മൃ​ത്യു​ഞ്ജ​യ് മൊ​ഹ​പ​ത്ര. വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഐ​എം​ഡി മേ​ധാ​വി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ത​യാ​റാ​കു​ക എ​ന്ന​താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും റെ​ഡ് അ​ല​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലും ന​ല്‍​കി​യി​രു​ന്ന​തെ​ന്നും മൊ​ഹ​പ​ത്ര പ​റ​ഞ്ഞു.

ജൂ​ലൈ 25 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തും രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്ന് ത​ങ്ങ​ള്‍ പ്ര​വ​ചി​ച്ചി​രു​ന്നു. ജൂ​ലൈ 25ന് ​ന​ല്‍​കി​യ യെ​ല്ലോ അ​ല​ര്‍​ട്ട് ജൂ​ലൈ 29 വ​രെ തു​ട​ര്‍​ന്നു. 29ന് ​ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ലൈ 30ന് ​അ​തി​രാ​വി​ലെ 20 സെ.​മീ​റ്റ​ര്‍ വ​രെ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യ​താ​യും മൊ​ഹ​പ​ത്ര പ​റ​ഞ്ഞു.

Related posts

Leave a Comment