നാ​ളെ ക​ർ​ക്കി​ക​ട വാ​വ്; ബ​ലി​ത​ർ​പ​ണ​ത്തി​ന് ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ അവഗണിക്കരുത്

തൃ​ശൂ​ർ: നാ​ളെ ക​ർ​ക്കി​ട​ക വാ​വ്. ബ​ലി​ത​ർ​പ​ണ​ത്തി​ന് പു​ഴ​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മി​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. ഒ​ഴു​ക്കെ​ല്ലാ​യി​ട​ത്തും ശ​ക്ത​മാ​ണ്.

പ​തി​വാ​യി ബ​ലി​ത​ർ​പ​ണം ന​ട​ക്കാ​റു​ള്ള ക​ട​വു​ക​ളി​ലെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ വെ​ള്ളം പ​ല​യി​ട​ത്തും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ക​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്. നീ​ന്ത​ല​റി​യാ​ത്ത​വ​രും കു​ട്ടി​ക​ളും പ​ര​മാ​വ​ധി ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് അ​ധി​കം ദൂ​രേ​ക്ക് ഇ​റ​ങ്ങാ​തെ സൂ​ക്ഷി​ക്ക​ണം.

ബ​ലി​ത​ർ​പ്പ​ണ ക​ട​വു​ക​ളി​ലു​ള്ള വോളന്‍റി​യ​ർ​മാ​രു​ടേ​യും ചു​മ​ത​ല​പ്പെ​ട്ട​വ​രു​ടേ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Related posts

Leave a Comment