ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന  പി​ക്ക​പ്പ് വാ​നി​ന്‍റെ ട​യ​ർ ഊ​രി​ത്തെറി​ച്ചു;  അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്


മാ​ഹി: ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. ഭാ​ര​ത് ഗ്യാ​സ് ക​മ്പ​നി​യു​ടെ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ട​യ​റാ​ണ് ഊ​രി​ത്തെ​റി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ ച​മ്പാ​ട് ഭാ​ഗ​ത്ത് നി​ന്ന് പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വാ​ൻ.ട​യ​ർ ഊ​രി​ത്തെ​റി​ച്ച ഉ​ട​ൻ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ പാ​നൂ​ർ ഭാ​ഗ​ത്ത് യാ​ത്ര​ക്കാ​രെ​യും ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ചെ​റു​താ​യി ഉ​ര​സി​യ​ശേ​ഷം വ​ല​തു വ​ശ​ത്തേ​ക്ക് ഓ​ടി കു​ത്തി നി​ന്നു.

വാ​നി​ന്‍റെ ഊ​രി​ത്തെ​റി​ച്ച ട​യ​ർ പാ​ത​യോ​ര​ത്തെ ഓ​വു​ചാ​ലി​ലേ​ക്കു തെ​റി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment