ജോ​ഫി​ൻ ടി. ​ചാ​ക്കോ-​ആ​സി​ഫ് അ​ലി ചി​ത്രം ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി പ്രീ​സ്റ്റ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മൊ​രു​ക്കി​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ​യു​ടെ പു​തി​യ സി​നി​മ​യു​ടെ ചി​ത്രി​ക​ര​ണം പൂ​ർ​ത്തി​യാ​യി. ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ങ്ങ​ൾ ക​ട​മ​ക്കുടി​യി​ലും പ​രി​സ​ര​ത്തു​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ ജോ​ഫി​ൻ ത​ന്നെ​യാ​ണ് ചി​ത്രീക​ര​ണം പൂ​ർ​ത്തി​യാ​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ അ​റി​യി​ച്ച​ത്.
മാ​ളി​ക​പ്പു​റം, 2018 എ​ന്നീ വി​ജ​യ ചി​ത്ര​ങ്ങ​ള്‍​ക്കും റീ​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ആ​ന​ന്ദ് ശ്രീ​ബാ​ല​യ്ക്കും ശേ​ഷം കാ​വ്യ ഫി​ലിം ക​മ്പ​നി​യും ആ​ന്‍ മെ​ഗാ മീ​ഡി​യ​യും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

ജോ​ഫി​ന്‍ ടി.​ചാ​ക്കോ, രാ​മു സു​നി​ല്‍ എ​ന്നി​വ​രു​ടെ ക​ഥ​യ്ക്ക് ജോ​ണ്‍ മ​ന്ത്രി​ക്ക​ല്‍ തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ന​ശ്വ​ര രാ​ജ​ന്‍, മ​നോ​ജ് കെ. ​ജ​യ​ന്‍, ഭാ​മ അ​രു​ൺ എ​ന്നി​വ​ര്‍ എ​ത്തു​ന്നു. ആ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ കൈ​യ​ടി നേ​ടി​യ സെ​റി​ൻ ശി​ഹാ​ബ് മ​റ്റൊ​രു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം അ​പ്പു പ്ര​ഭാ​ക​ർ, ചി​ത്ര​സം​യോ​ജ​നം ഷ​മീ​ർ മു​ഹ​മ്മ​ദ്, സം​ഗീ​തം രാ​ഹു​ൽ രാ​ജ്, ​ പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

 

Related posts

Leave a Comment