“ലോകത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരു തൊഴിലാണ് സംവിധാനം. എനിക്കതിൽ ഒരു സംശയവുമില്ല. നമ്മൾ തന്നെ എഴുതിയ സീൻ അഭിനേതാക്കൾ വഴി നമ്മളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രത്യേകിച്ച്. പത്മ സിനിമയിൽ ലാസ്റ്റിൽ സുരഭി നടന്ന് ഒരു മിററിന് അടുത്തേക്ക് വരുന്ന സീനുണ്ട്.
അതൊരു സിംഗിൾ ഷോട്ടാണ്. സുരഭിയെപ്പോലെ ഫെന്റാസ്റ്റിക്കല്ലാത്ത ഒരു ആക്ടറിന് അത് കാരി ചെയ്യാൻ പറ്റില്ല. ഫസ്റ്റ് ടേക്കാണത്. എഴുതിയപ്പോൾ കട്ട് ഷോട്ടായി പ്ലാൻ ചെയ്തെങ്കിലും ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ഓർഗാനിക്കായി ഒറ്റ ഷോട്ടിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
പുതിയൊരു നടിയെ കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല. ആവറേജ് നടിയെ കൊണ്ടും പറ്റില്ല. അൺബിലീവബ്ളി ടാലന്റാണ് നടിയെന്ന രീതിയിൽ സുരഭി. അതുപോലെ സുരഭിയാണ് നായികയെങ്കിൽ നിർമിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു പ്രൊഡ്യൂസർ സിനിമയിൽനിന്നു പിന്മാറിയിരുന്നു.
അതുകൊണ്ടാണ് ഞാൻ പത്മ നിർമിച്ചത്. അവളെയല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് തോന്നിയില്ല. സുരഭിയോളം എക്സലൻസുള്ള നടിയല്ലെങ്കിൽ ആ കഥാപാത്രം ശരിയാവില്ല.” എന്ന് അനൂപ് മേനോൻ പറഞ്ഞു.