താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഗം​ഗാ​ജ​ലം ത​ളി​ച്ചു; ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

താജ്മഹലിനുള്ളിലും പരിസര പ്രദേശങ്ങളിലും ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഗംഗാ ജലം തളിച്ച യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് ആഗ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയും രംഗത്തെത്തി.

ഇ​രു​വ​രും സ​ഞ്ചാ​രി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് താ​ജ് മ​ഹ​ലി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ള്ളി​ൽ ക​ട​ന്ന​തി​ന് ശേ​ഷം ഇ​വ​ർ കൈ​യി​ൽ ക​രു​തി​യ വെ​ള്ളം താ​ജ്മ​ഹ​ലി​ന് അ​ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ളി​ക്കു​ക​യാ​യി​രു​ന്നു.

ച​രി​ത്ര​സ്മാ​ര​ക​മാ​യ താ​ജ് മ​ഹ​ലി​നു​ള്ളി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​ഗ്ര ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ സൂ​ര​ജ് കു​മാ​ര്‍ റാ​യ് വ്യ​ക്ത​മാ​ക്കി.

ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും യഥാർഥ ശവകുടീരങ്ങൾ ഉള്ള താജ്മഹലിൻ്റെ ബേസ്‌മെൻ്റിലേക്ക് നയിക്കുന്ന അടച്ച ഗോവണിയിൽ പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോയും പുറത്തുവന്നു. താജ്മഹൽ ഒരു സ്മാരകമല്ല, മറിച്ച് ഒരു ശിവക്ഷേത്രമാണെന്നും ഇവർ വാദിച്ചു.

സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​രു​വ​രും ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ്രാ​ദേ​ശി​ക വ​ല​തു​പ​ക്ഷ ഹി​ന്ദു സം​ഘ​ട​ന​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. താ​ജ്മ​ഹ​ല്‍ ഒ​രു ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്നും അ​തി​നാ​ല്‍ ഗം​ഗാ​ജ​ലം ത​ളി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ഹി​ന്ദു സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ (എ​ബി​എ​ച്ച്എം) അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

താ​ജ്മ​ഹ​ല്‍ ‘തേ​ജോ മ​ഹാ​ലെ’ എ​ന്ന ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്നാ​ണ് വാ​ദം. ഭാ​ര​തീ​യ ന്യാ​യ സ​ൻ​ഹി​ത​യി​ലെ സെ​ക്ഷ​ന്‍ 299, (മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ബോ​ധ​പൂ​ർ​വ​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ പ്ര​വൃ​ത്തി) അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment