വിജിലന്‍സ് ചമഞ്ഞു തട്ടിപ്പ് ; പ്രതി റിമാന്‍ഡില്‍;സ്വഭാവദുഷ്യത്തെ തുടര്‍ന്ന് പോലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടയളാണ് രഞ്ജന്‍

ekm-thattippuപെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞു പട്ടാപ്പകല്‍ പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആളെ റിമാന്‍ഡ് ചെയ്തു. കവര്‍ച്ചാസംഘത്തിലെ അംഗമായ കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാറപ്പുറം സ്വദേശി വടക്കേപറമ്പില്‍ വീട്ടില്‍ രഞ്ജന്‍ (54)നെയാണു പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ധിഖിന്റെ വീട്ടിലാണ് ഓഗസ്റ്റ് 19ന് വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടന്നത്.

പോലീസ് യൂണിഫോം ധരിച്ചെത്തിയ രഞ്ജന്‍ സംഭവശേഷം ഒളിവില്‍ പോകുകയായിരുന്നു. 1988ല്‍ ഹെഡ് കോണ്‍സ്റ്റബിളായി പൊലീസ് വകുപ്പില്‍ പ്രവേശിച്ച രഞ്ജന്റെ സ്വഭാവദൂശ്യത്തെ തുടര്‍ന്നു 2001ല്‍ എഎസ്‌ഐ ആയിരിക്കെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് പ്രതി കുടുംബവമുമൊത്ത് കോട്ടയം ചിങ്ങവനത്ത് താമസിച്ചു വരവെയാണ് വിജിലന്‍സ് ചമഞ്ഞ് മോഷണത്തിനായി പെരുമ്പാവൂരിലെത്തിയത്. സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരത്തു നിന്നുമാണ് പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

Related posts