ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള​ല്ല​ല്ലോ ജീ​വ​ന​ല്ലെ വ​ലു​ത്; വ​യ​നാ​ട്ടി​ലേ​ക്ക് വ​സ്ത്രം ചോ​ദി​ച്ചെ​ത്തി​യ​വ​ർ​ക്ക് ക​ട മു​ഴു​വ​ൻ ന​ൽ​കി വ്യാ​പാ​രി

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റാ​ൻ വ​സ്ത്രം ചോ​ദി​ച്ച്​  ആളുകളെത്തി​യപ്പോൾ ത​ന്‍റെ ക​ട​യി​ലെ മു​ഴു​വ​ൻ തു​ണി​ക​ളും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു വ്യാ​പാ​രി. പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ലെ വ്യാ​പാ​രി അ​ഷ​റ​ഫാ​ണ് ത​ന്‍റെ ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ളെ​ല്ലാം ന​ൽ​കി​യ​ത്.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​ന്‍ കു​റ​ച്ച് വ​സ്ത്രം ന​ല്‍​കാ​മോ എ​ന്ന് ചോ​ദി​ച്ചാ​ണ് കു​മ​ര​നെ​ല്ലൂ​രി​ലെ വ​സ്ത്ര വ്യാ​പാ​രി​യാ​യ അ​ഷ്റ​ഫി​ന്‍റെ ക​ട​യി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് മു​ഴു​വ​ൻ കൊ​ണ്ടു​പൊ​യ്ക്കോ​ളൂ എ​ന്ന് പ​റ​ഞ്ഞ് അ​ഷ്റ​ഫ് തു​ണി​ക​ളെ​ല്ലാം അ​വ​ർ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ണി​ത്ത​ര​ങ്ങ​ള്‍ എല്ലാം കൈ​മാ​റി​യാ​ലെ​ങ്ങ​നെ ഉ​പ​ജീ​വ​ന​മെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​വ​രോ​ട് ജീ​വ​നെ​ക്കാ​ളും വ​ലു​ത​ല​ല്ലോ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളെ​ന്നാണ് അ​ഷ്റ​ഫ് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment