പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ നൽകുവാൻ സമ്മതം അറിയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റിട്ട യുവാവ് അറസ്റ്റിൽ.
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെർപ്പുളശ്ശേരി പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.