നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എന്ന ഓസിയുടെ വിവാഹമാണ് കുടുംബത്തിൽ വരാൻ പോകുന്ന ആഘോഷം.
ദിയയുടെ വിവാഹത്തിനായുള്ള ഒരുക്കുങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവാഹം സെപ്റ്റംബറിലാണ്. ദിയയുടെ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം ദിയാ കൃഷ്ണ താലി പൂജയും, ഷോപ്പിംഗും നടത്തുന്ന ദൃശ്യങ്ങൾ ദിയയുടെ വ്ലോഗിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ദിയ വിവാഹിതയാകുമ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് അമ്മ സിന്ധു കൃഷ്ണയോട് ഒരാൾ ചോദിച്ചു. ഇതിന് സിന്ധു നൽകിയ ഉത്തരവും തുടർന്ന് ദിയ നൽകിയ പ്രതികരണവുമാണ് ഇപ്പോൾ വൈറലാകുന്നത്.
ദിയ വിവാഹം ചെയ്തു പോകുമ്പോഴത്തെ പ്രധാന മിസ്സിംഗ് എന്തെല്ലാമെന്ന് സിന്ധു വീഡിയോയിൽ പറയുന്നുണ്ട്. എല്ലാ ദിവസവും രാത്രിയിൽ ദിയയെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും എന്ന് സിന്ധു.
വൈകി വരുന്നതിന് വഴക്കു പറയുന്നതും, നേരത്തെ പോയിക്കിടന്ന് ഉറങ്ങാൻ പറയുന്നതും എല്ലാം അതിൽ ഉൾപ്പെടും എന്ന് സിന്ധു പറഞ്ഞു. മക്കൾ നാലു പേരും അരികിൽ ഉണ്ടെന്ന സന്തോഷം ഇല്ലാതാകും എന്നും സിന്ധു മനസ് തുറന്നു സംസാരിക്കുന്നു.
ഇതിന് ദിയ കൃഷ്ണ മറുപടി നൽകുകയും ചെയ്തു. താൻ ഒരു മതിലപ്പുറമല്ലേ പോകുന്നത് എന്നാണ് ദിയ അമ്മ സിന്ധുവിന്റെ വീഡിയോ പങ്കിട്ടു നൽകുന്ന മറുപടി