പലർക്കും ചായ നിത്യജീവിതത്തിലെ ഒരു അത്യാവശ്യ ഘടകമാണ്. മഹാരാഷ്ട്രയിലെ ധാരാശിവിലെ ഒരു പ്രാദേശിക ചായ വിൽപനക്കാരൻ തന്റെ ചായ വിൽപനയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
തേർ ഗ്രാമത്തിലെ താമസക്കാരനായ മഹാദേവ് നാനാ മാലി ചായ വിൽപനയിൽ വ്യത്യസ്തമായൊരു രീതി കൊണ്ടുവന്നു. അതും വളരെ ലാഭകരമായൊരു രീതി.
കഴിഞ്ഞ 20 വർഷമായി മഹാദേവ് ചായ വിൽക്കുന്നു. ഫോണിലൂടെയും മഹാദേവ് ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. വേനൽ ചൂട് മുതൽ മൺസൂൺ മഴ വരെ കലാവസ്ഥാ സാഹചര്യങ്ങൾ മാറുമ്പോഴും മഹാദേവ് തന്റെ ഓർഡറുകൾ കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുന്നു.
പ്രതിദിനം 50 മുതൽ 60 ലിറ്റർ വരെ പാൽ ചായയ്ക്കായി ആവശ്യമുണ്ട്. അദ്ദേഹം ഭാര്യയുടെയും രണ്ട് ആൺമക്കളുടെയും സഹായത്തോടെയാണ് കച്ചവടം നടത്തുന്നത്. കൂടാതെ 2 മുതൽ 3 കിലോമീറ്റർ ചുറ്റളവിൽ സമീപ ഗ്രാമങ്ങൾക്കും സേവനം നൽകുന്നുണ്ട്. ഓരോ കപ്പ് ചായയ്ക്കും വെറും 5 രൂപയാണ് വില.
1,500 മുതൽ 2,000 കപ്പ് ചായ വരെ പ്രതിദിന വിറ്റുപോകുന്നുണ്ട്. പ്രതിദിന വരുമാനം ഏകദേശം 7,000 മുതൽ 10,000 രൂപ വരെയാണ്. ഈ വരുമാനം മഹാദേവിനും കുടുംബത്തിനും സുസ്ഥിരവും സമൃദ്ധവുമായ ജീവിത സാഹചര്യം നൽകി.